Breaking

Thursday, November 26, 2020

അര്‍ജന്റീന ഫാനാക്കിയത് മാറഡോണയുടെ കളി-ഐ.എം.വിജയന്‍

തൃശ്ശൂർ: തികച്ചും അപ്രതീക്ഷിതമായ വേർപാടാണ് മാറഡോണയുടേതെന്ന് ഐ.എം. വിജയൻ. തനിക്ക് മാത്രമല്ല ലോകത്തെല്ലാവർക്കും ഏറെ ദുഃഖമുണ്ടാക്കുന്നതാണ് മാറഡോണയുടെ മരണവാർത്തയെന്നും ഐ.എം. വിജയൻ പറഞ്ഞു. നേരത്തെ മാറഡോണ ആശുപത്രിയിലാണെന്ന വാർത്ത കേട്ടപ്പോൾ അതിയായ വിഷമവും പിന്നീട് ആശുപത്രി വിട്ടപ്പോൾ സന്തോവും തോന്നിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാറഡോണയുടെ കണ്ണൂർ സന്ദർശനവേളയിൽ താൻ ഏറെ ആരാധിക്കുന്ന അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാൻ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ.എം. വിജയൻ പറഞ്ഞു. ഒരു അർജന്റീന ഫാൻ അല്ലാതിരുന്ന താൻ അർജന്റീനയുടെ ആരാധകനായി മാറിയത് 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണെന്നും ഇപ്പോഴും അർജന്റീന ഫാനായി തുടരുന്നതിന് കാരണവും മാറഡോണ തന്നെയാണെന്നും അദ്ദേഹം ഓർമിച്ചു. കലാഭവൻ മണിയുടെ മരണവാർത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മാറഡോണയുടെ മരണവാർത്ത കേട്ടപ്പോഴും തോന്നിയതെന്നും ലോകത്തെ എല്ലാ ഫുട്ബോൾ പ്രേമികൾക്കും മാറഡോണയുടെ മരണം തീരാനഷ്ടമാണെന്നും ഐ.എം. വിജയൻ പറഞ്ഞു. മാറഡോണയുടെ കളിയുടെ ചില ശൈലികൾ അദ്ദേഹത്തിന് മാത്രം സാധിക്കുന്നവയാണെന്നും അതുകൊണ്ട് തന്നെ മാറഡോണ കളിക്കുന്ന രീതി പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും വിജയൻ കൂട്ടിച്ചേർത്തു. Content Highlights: I M Vijayan remembering Diego Maradona


from mathrubhumi.latestnews.rssfeed https://ift.tt/3nXn0PI
via IFTTT