സാവോ പോളോ: ഫുട്ബോൾ താരം ഡീഗോ മാറഡോണയുടെ വിയോഗത്തിൽ പ്രതികരിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം പെലെ. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പെലെ കുറിച്ചു. View this post on Instagram A post shared by Pelé (@pele) ലോകം ആരാധനയോടെ ഉറ്റുനോക്കിയ രണ്ടു ഫുട്ബോൾ ഇതിഹാസങ്ങളാണ് മാറഡോണയും പെലെയും. പെലെ എൺപതാം പിറന്നാളും മാറഡോണ അറുപതാം പിറന്നാളും ഈ അടുത്താണ് ആഘോഷിച്ചത്. മാറഡോണയുടെ ജന്മദിനമായ ഒക്ടോബർ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു. 2000-ത്തിൽ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലയെയും മാറഡോണയെയും സംയുക്തമായി ഫിഫ തിരഞ്ഞെടുത്തിരുന്നു
from mathrubhumi.latestnews.rssfeed https://ift.tt/2J7qTlT
via
IFTTT