Breaking

Sunday, November 29, 2020

ഡൽഹി അതിർത്തിയിൽ പ്രതിഷേധം ശക്തം; തടഞ്ഞിടത്ത് തമ്പടിച്ച് കർഷകർ

ന്യൂഡൽഹി: ചർച്ചയ്ക്കും പ്രശ്നപരിഹാരത്തിനും കേന്ദ്രസർക്കാർ തയ്യാറാവണമെന്ന നിലപാടിലുറച്ച് സമരം ചെയ്യുന്ന കർഷകർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന കർഷകർ ഡൽഹി, ഹരിയാണ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. വടക്കൻ ഡൽഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്തു പ്രതിഷേധിക്കാൻ കഴിഞ്ഞദിവസം അനുവദിച്ചെങ്കിലും പോലീസ് തടഞ്ഞിടത്തുതന്നെ തുടരാൻ 'ദില്ലി ചലോ' ഉപരോധം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ബുറാഡിയിൽ സ്ഥലമനുവദിച്ചതു നേതാക്കൾ സ്വാഗതം ചെയ്തെങ്കിലും അവിടേക്ക് അധികം കർഷകരെത്തിയില്ല. ജലപീരങ്കിയും ബാരിക്കേഡും റോഡിൽ നീളെ മുൾവേലികളും നിരത്തി വൻപോലീസ് സന്നാഹത്തിലാണ് രാജ്യതലസ്ഥാനാതിർത്തി. ഹരിയാണയിൽനിന്നും ഡൽഹിയിലേക്കുള്ള സിംഘു അതിർത്തിയിൽ റോഡിനുകുറുകെ ട്രാക്ടറുകളിട്ടും പാത ഉപരോധിച്ചും അണിനിരന്നിരിക്കുകയാണ് കർഷകർ. Content Highlights:Farmers protest in Delhi


from mathrubhumi.latestnews.rssfeed https://ift.tt/3mi3Q6D
via IFTTT