വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലുളുക്കി. മേജർ എന്ന വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അതേസമയം ബൈഡന്റെ എല്ലുകൾക്ക് പൊട്ടലുകളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 78കാരനായ ബൈഡന് ശനിയാഴ്ചയാണ് പരിക്കേറ്റത്. തുടർന്ന് ഞായറാഴ്ച അസ്ഥിരോഗ വിദഗ്ധനെ സന്ദർശിച്ച ബൈഡനെ എക്സ് റേയ്ക്കും സി.ടി. സ്കാനിങ്ങിനും വിധേയനാക്കി. പ്രാഥമിക എക്സ് റേ പരിശോധനയിൽ പൊട്ടലുകളില്ലെന്ന് വ്യക്തമായതായി ബൈഡന്റെ സ്വകാര്യ ഡോക്ടർ കെവിൻ ഒ കോണറിനെ ഉദ്ധരിച്ച് പ്രത്യേക പ്രസ്താവന ബൈഡന്റെ ഓഫീസ് പുറത്തിറക്കി. ബൈഡനെ ഒരു സ്കാനിങ്ങിനു കൂടി വിധേയനാക്കുമെന്നും കെവിൻ വ്യക്തമാക്കിയിട്ടുണ്ട്. മേജർ, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡൻ ദത്തെടുത്തത്. 2008ലെ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു ചാമ്പിനെ ബൈഡൻ സ്വന്തമാക്കിയത്. നായ്ക്കളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും ഒരു പൂച്ചയെ കൂടി വാങ്ങാൻ ഉദ്ദേശിക്കുന്നതായും ബൈഡൻ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. content highlights: joe biden sprains ankle while playing with dog
from mathrubhumi.latestnews.rssfeed https://ift.tt/3o6R7UL
via
IFTTT