Breaking

Sunday, November 29, 2020

എം.ആർ. മുരളി മലബാർ ദേവസ്വം ബോർഡ് അധ്യക്ഷനാകും

ഷൊർണൂർ : നഗരസഭാ മുൻ അധ്യക്ഷനും സി.പി.എം. ജില്ലാകമ്മിറ്റിയംഗവുമായ എം.ആർ. മുരളിയെ മലബാർ ദേവസ്വം ബോർഡ് അധ്യക്ഷനാക്കാൻ സർക്കാർ തീരുമാനം. ശനിയാഴ്ചയാണ് സി.പി.എമ്മും സർക്കാരും എം.ആർ. മുരളിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളുൾപ്പെടുന്നതാണ് മലബാർ ദേവസ്വം ബോർഡ്. കാടാമ്പുഴ, അങ്ങാടിപ്പുറം, തിരുന്നാവായ, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, വയനാട് തിരുനെല്ലി, കോഴിക്കോട് തളി, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, ഒറ്റപ്പാലം ചിനക്കത്തൂർകാവ് ഉൾപ്പടെ മലബാർ മേഖലയിലെ രണ്ടായിരത്തോളം ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന് കീഴിലുണ്ട്. ക്ഷേത്രശാന്തിക്കാർ, കഴകം, വാദ്യം, പരികർമികൾ ഉൾപ്പെടെ ക്ഷേത്രങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരും ബോർഡിനുകീഴിൽ ജോലിചെയ്യുന്നുണ്ട്. സർക്കാർ നിർദേശാനുസരണം ഡിസംബർ രണ്ടിന് നാമനിർദേശപത്രിക നൽകും. ഡിസംബർ അവസാനത്തോടെ എം.ആർ. മുരളിക്ക് പുതിയ ചുമതലയേൽക്കാനാവും. നിയമസഭയിലെ ഹിന്ദു എം.എൽ.എ.മാരുടെ വോട്ടോടെയാണ് ദേവസ്വം ബോർഡിലേക്കുള്ള അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്. ഷൊർണൂർ കവളപ്പാറ മരോട്ടിക്കൽ പരേതനായ രാഘവന്റെ മകനാണ് എം.ആർ. മുരളി. content highlights :MR Murali Malabar dewaswom Board president


from mathrubhumi.latestnews.rssfeed https://ift.tt/3mikvqP
via IFTTT