ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാടിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. എന്റെ ഹീറോ ഇനിയില്ലെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അനുസ്മരിച്ചു. എന്റെ ഭ്രാന്തൻ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങൾ കാരണമാണ് ഞാൻ ഫുട്ബോൾ കണ്ടത് - ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അനുസ്മരിച്ചു. മറഡോണയുടെ വേർപാടിൽ ഏറെ ദുഖമുണ്ടെന്ന് യുവരാജ് സിങ് ട്വീറ്റ് ചെയ്തു. ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ സമ്മാനിച്ച ഞങ്ങളുടെ ബാല്യകാല താരമായിരുന്നു മറഡോണ. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലും ഓർമകളിലും ജീവിക്കുമെന്ന് സുരേഷ് റെയ്ന അനുസ്മരിച്ചു. കായിക ലോകത്തെ അധികമാർക്കും അവർ ഒരു തലമുറയെ പ്രചോദിപ്പിച്ചുവെന്ന് പറയാൻ സാധിക്കില്ല. എന്നാൽ മികച്ച താരങ്ങൾ പല തലമുറകളെയും പ്രചോദിപ്പിക്കും. യഥാർഥത്തിൽ മറഡോണ ചെയ്തത് അതാണ് - മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ ഓർമിച്ചു. മറഡോണ എന്ന പ്രതിഭ കാരണമാണ് താൻ ഫുട്ബോൾ കണ്ട് വളർന്നതെന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന ട്വിറ്ററിൽ കുറിച്ചു. എല്ലാ കായിക താരങ്ങൾക്കും വലിയ പ്രചോദനമായിരുന്ന മാറഡോണയെന്ന് മുൻ പാക് താരം ശുഹൈബ് അക്തർ അനുശോചിച്ചു. മറഡോണയുടെ വേർപാട് വലിയ ആഘാതമാണെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ ലോകത്തോട് വിടപറഞ്ഞത്. My hero no more ..my mad genius rest in peace ..I watched football for you.. pic.twitter.com/JhqFffD2vr — Sourav Ganguly (@SGanguly99) November 25, 2020 Football and the world of sports has lost one of its greatest players today. Rest in Peace Diego Maradona! You shall be missed. pic.twitter.com/QxhuROZ5a5 — Sachin Tendulkar (@sachin_rt) November 25, 2020 Really sad to hear of the passing away of the legendary Maradona. He truly lived life king size & by his rules and set benchmarks on the field and off it too. RIP my friend. You will be missed — Yuvraj Singh (@YUVSTRONG12) November 25, 2020 I was among the scores of fans of his game, and so this comes as a big shock! My condolences to Diego Maradona fans all over the world. RIP legend. — Mohammad Kaif (@MohammadKaif) November 25, 2020 RIP Legend 🙏🏻 #Maradona pic.twitter.com/VUy4QUuJNP — Surya Kumar Yadav (@surya_14kumar) November 25, 2020 It was the Hand of God once again, this time forever. The Legend shall live on. #RIPMaradona pic.twitter.com/I1XzRa20aY — Chennai Super Kings (@ChennaiIPL) November 25, 2020 The sporting world has lost one of its greatest of all time. RIP Diego Maradona. 🙏😢 pic.twitter.com/UjjB5dtULg — Rajasthan Royals (@rajasthanroyals) November 25, 2020 Not many in Sport can say they inspired a generation ... But the greatest inspire many generations ... That's exactly what #DiegoMaradona did ... THE GREATEST ... #RIPDiego — Michael Vaughan (@MichaelVaughan) November 25, 2020 Big big loss! Our childhood star who gave us so many memories to cherish & celebrate. Saddened to hear about the demise of The legend #diegomaradona. You will live on in hearts & memories. pic.twitter.com/hyHbdSKqqi — Suresh Raina🇮🇳 (@ImRaina) November 25, 2020 Very sad news!!!! Grew up watching football because of this genius. RIP Maradona 🙏🏻 https://t.co/rof6g3mcnb — Mahela Jayawardena (@MahelaJay) November 25, 2020 content highlights:My Hero Is No More: Sourav Ganguly Pens Emotional Tribute For Diego Maradona
from mathrubhumi.latestnews.rssfeed https://ift.tt/3fEE5uD
via
IFTTT