കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചിമ ബംഗാളിലെ മന്ത്രി ശുഭേന്ദു അധികാരി ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണേർസ് (എച്ച്.ആർ.ബി.സി) ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. ശുഭേന്ദു അധികാരിയെ പാർട്ടിയുമായി അടിപ്പിക്കുന്നതിനുള്ള തൃണമൂൽ ശ്രമങ്ങൾക്ക് രാജി തിരിച്ചടിയായി. എച്ച്.ആർ.ബി.സി ചെയർമാൻ സ്ഥാനത്തേക്ക് തൃണമൂൽ എംപി കല്യാൺ ബാനർജിയെ പുതുതായി നിയമിച്ചു. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായ ശുഭേന്ദു അധികാരി മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളിൽ ഉപയോഗിച്ചിരുന്നില്ല. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. തൃണമൂലിൽ നിന്ന് പുറത്ത് കടക്കുന്നതിനുള്ള തുടക്കമാണ് എച്ച്.ആർ.ബി.സി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രാജിയെന്നാണ് അധികാരിയുമായ അടുത്ത വൃത്തങ്ങൾ പറയുന്നത്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി തൃണമൂൽ കോൺഗ്രസ് എംപിയാണ്. മകന്റെ രാജി സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ശുഭേന്ദു അധികാരി പാർട്ടി വിടുകയാണെങ്കിൽ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ കുച് ബിഹാറിൽ നിന്നുള്ള എംഎൽഎമിഹിർ ഗോസ്വാമി തൃണമൂലിൽ നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പാർട്ടിയിലെ ഇടപെടൽ ആരോപിച്ചാണ് മിഹിർ ഗോസ്വാമി രാജിവച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കുച് ബിഹാറിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. Content Highlights:TMCs Suvendu Adhikari resigns from state govt corporation
from mathrubhumi.latestnews.rssfeed https://ift.tt/33m6Win
via
IFTTT