Breaking

Thursday, November 26, 2020

സ്റ്റാര്‍ പദവിക്കായി ബാറുടമകള്‍‌ ഉദ്യോഗസ്ഥര്‍ക്ക്‌ കോഴ നല്‍കി: സിബിഐ റെയ്ഡില്‍ 55 ലക്ഷം പിടിച്ചു

കൊച്ചി: നക്ഷത്ര പദവിക്കായി ബാറുടമകൾ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് കോടികൾ കോഴ നൽകിയതായി തെളിഞ്ഞു. ഇതേ തുടർന്ന് ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. ഇന്ത്യ ടൂറിസം ചെന്നൈ റീജിണൽ ഡയറക്ടർ സഞ്ജയ് വാട്സിനും അസിസ്റ്റന്റ ഡയറക്ടർ രാമകൃഷ്ണയ്ക്കുമാണ് കോഴ നൽകിയിരിക്കുന്നത്. സഞ്ജയ് വാട്സിന്റെ കാർ തടഞ്ഞ് മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് ഇയാളുടെ കാർ സിബിഐ ഉദ്യോഗസ്ഥർ തടഞ്ഞത്. ഒരു മാസത്തോളമായി ഉദ്യോഗസ്ഥരേയും ഏജന്റുമാരേയും നിരീക്ഷിച്ച് വരികയായിരുന്നു സിബിഐ. ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജണൽ ഓഫീസാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബാറുകൾക്കും ഹോട്ടലുകൾക്കും നക്ഷത്ര പദവി നൽകുന്നത്. സ്റ്റാർ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് വാട്സിനും രാമകൃഷ്ണയും കേരളത്തിലെ ഹോട്ടലുകൾ പരിശോധിച്ച് വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെസഞ്ജയ് വാട്സിൻ ചെന്നൈയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയിൽ വച്ചാണ് സിബിഐ ഉദ്യോഗസ്ഥർ തടഞ്ഞത്. തുടർന്ന് ഇയാളിൽ നിന്ന് കണ്ടെടുത്ത ഐ ഫോണിൽ നിന്ന് ഏജന്റുമാർ ബന്ധപ്പെട്ടതിന്റേയും മറ്റു കോഴ ഇടപാടിന്റേയും വിശദാംശങ്ങൾ സിബിഐക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ സിബഐ റെയ്ഡ് നടത്തി 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. രണ്ട് ഉദ്യോഗസ്ഥർക്കും അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഇവരുടെ വസതികളിലും മറ്റും സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതായാണ് വിവരം. ഇവരെ പ്രതിചേർത്ത് സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്. Content Highlights:star status-Bribery-CBI raid


from mathrubhumi.latestnews.rssfeed https://ift.tt/39k9FN8
via IFTTT