ന്യൂഡൽഹി: ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിപ്പുനടത്തിയെന്ന കേസിൽ സൂറത്തിലെ ബി.ജെ.പി. നേതാവും സങ്കേത് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ പി.വി.എസ്. ശർമയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. അഹമ്മദാബാദിലെ കോടതി ബുധനാഴ്ചവരെ ശർമയെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടു.സത്യം ടൈംസ് എന്നപേരിൽ ഗുജറാത്തിയിലും ഇംഗ്ലീഷിലും ശർമയുടെ കമ്പനി പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ഗുജറാത്തി, ഇംഗ്ലീഷ് പത്രങ്ങൾക്ക് യഥാക്രമം 300-600, 0-290 എന്നിങ്ങനെയാണ് ദിവസേന സർക്കുലേഷൻ എന്നിരിക്കെ, പരസ്യക്കാരെ ആകർഷിക്കാൻ രേഖകളിലിത് 23,500, 6,000-6,300 എന്നിങ്ങനെ പെരുപ്പിച്ചു കാണിച്ചുവെന്നാണ് ആരോപണം.കോപ്പികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സർക്കാർ-സ്വകാര്യ പരസ്യ ഏജൻസികളെ കബളിപ്പിക്കുകയും പരസ്യയിനത്തിൽ 2.7 കോടി രൂപ അനധികൃതമായി സമ്പാദിക്കുകയുംചെയ്തു. ഇതിനായി വ്യാജരേഖകളുണ്ടാക്കി. ആദായനികുതിവകുപ്പ് ഗുജറാത്ത് പോലീസിൽ നൽകിയ എഫ്.ഐ.ആർ. പരിശോധിച്ചശേഷമാണ് ശർമയ്ക്കും കമ്പനിക്കും മറ്റുള്ളവർക്കുമെതിരേ കേസെടുത്തതെന്നും ഇ.ഡി. അറിയിച്ചു. നികുതിവെട്ടിപ്പുനടത്തിയെന്ന കേസിൽ ഒക്ടോബറിൽ ശർമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3o3mvDH
via
IFTTT