Breaking

Sunday, November 29, 2020

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: കേരളം എതിർക്കും

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിർദേശത്തോട് കേരളം യോജിക്കില്ല. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഈ നിർദേശത്തെ അംഗീകരിക്കുന്നില്ല. ഇടക്കാലത്ത് സർക്കാർ രാജിവെക്കുക, അവിശ്വാസപ്രമേയത്തിലൂടെ പുറത്താകുക, ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിെവക്കേണ്ടിവരിക, ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ രൂപപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ പകരം സർക്കാർ എങ്ങനെ രൂപവത്‌കരിക്കുമെന്ന ചോദ്യമാണ് നിർദേശത്തെ എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. ഇടക്കാലത്ത് സർക്കാർ വീണാൽ ബാക്കി ദീർഘമായ ഭരണകാലമുണ്ടെങ്കിൽ കാവൽ മന്ത്രിസഭയെന്ന നിർദേശം സ്വീകാര്യമാകില്ല. രാഷ്ട്രപതിഭരണമെന്ന നിർേദശത്തോടും യോജിപ്പില്ല. കാരണം, അത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. പ്രാദേശികകക്ഷികൾ ദുർബലമാകും 1971, 80, 84, 91, 98, 99, 2004 വർഷങ്ങളിൽ ലോക്‌സഭയുടെ കാലാവധിതന്നെ തീരാതെ പിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷകക്ഷികൾ ഈ നിർദേശത്തെ എതിർക്കുന്നത്. ദേശീയവിഷയങ്ങൾ ആളിക്കത്തിച്ച് വൈകാരികതയുയർത്തി രാജ്യഭരണവും സംസ്ഥാനഭരണവും പിടിക്കാൻ എളുപ്പമാകുമെന്ന കണക്കുകൂട്ടലാണ് ഇതിനുപിന്നിലെന്ന് അവർ കരുതുന്നു. പ്രാദേശികകക്ഷികൾ ദുർബലമാകും. ബി.ജെ.പി.യുടെ ദീർഘകാല ആവശ്യം2009-ലെ പൊതുതിരഞ്ഞെടുപ്പിന് 1115 കോടിയും 2014-ൽ 3870 കോടിയുമാണ് ചെലവിട്ടത്. എല്ലാ വർഷവും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പുണ്ടാകും. ഇതുവഴിയുള്ള ചെലവും മനുഷ്യാധ്വാനവും പെരുമാറ്റച്ചട്ടംമൂലമുള്ള വികസനസ്തംഭനവുമാണ് തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കാനുള്ള നിർദേശത്തിന് പ്രത്യക്ഷ കാരണമായി പറയുന്നത്. ബി.ജെ.പി. ഭരണത്തിലിരിക്കുമ്പോൾ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി നയപ്രഖ്യാപനപ്രസംഗത്തിൽ ഒറ്റ തിരഞ്ഞെടുപ്പന്ന ആശയം പറഞ്ഞിരുന്നു. പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇതാവർത്തിച്ചു. 1983-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി മുന്നോട്ടുെവച്ച ഈ ആശയം പിന്നീട് ലോ കമ്മിഷനും നീതി ആയോഗും മുന്നോട്ടുകൊണ്ടുപോയി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇക്കാര്യം ചർച്ചയായി. ആദ്യം കൂട്ടംതെറ്റിയത് കേരളംസ്വതന്ത്രഭാരതത്തിൽ 1952, 57 വർഷങ്ങളിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്. എന്നാൽ, 1959-ൽ ഇ.എം.എസ്. സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെ കേരളം ആദ്യം കൂട്ടംതെറ്റി. 1960-ൽ കേരളത്തിൽമാത്രമായി നിയമസഭാതിരഞ്ഞെടുപ്പ് നടന്നു. 60-കളിൽ പല സംസ്ഥാനങ്ങളിലായി നിലവിൽവന്ന കോൺഗ്രസ് ഇതര സർക്കാരുകൾക്ക് കാലാവധി തികയ്ക്കാനാകാതെവന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പലസമയത്താവുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3qaBvS4
via IFTTT