കൊല്ലം : തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ 'കാപ്സ്യൂളു'കൾ സി.പി.എം. തയ്യാറാക്കുന്നു. പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ ബി.ജെ.പി.ക്കും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമെതിരേ ആഞ്ഞടിക്കാനാണ് തീരുമാനം. സ്വർണക്കടത്തിലും ബിനീഷ് കോടിയേരി കേസിലും മൗനംപാലിച്ച്, വികസനം മുഖ്യവിഷയമാക്കിയുള്ള പ്രചാരണമായിരുന്നു ഇതുവരെ സി.പി.എമ്മും എൽ.ഡി.എഫും നടത്തിയത്. പിന്നീട് രാഷ്ട്രീയാരോപണങ്ങളെ പ്രതിരോധിച്ചുതുടങ്ങി. ഇനി കേന്ദ്രത്തിനെതിരേയുള്ള പ്രത്യാക്രമണമാണ് ലക്ഷ്യം. കുടുംബയോഗങ്ങളിലും ഓൺലൈൻ പ്രസംഗങ്ങളിലും സാമൂഹികമാധ്യമങ്ങളിലും കേന്ദ്ര ഏജൻസികൾക്കുപിന്നിലെ രാഷ്ട്രീയം വിശദീകരിക്കും. ഇതിനായി സംസ്ഥാനതലത്തിൽ തയ്യാറാക്കിയ ലഘുലേഖ താഴേത്തട്ടിലെത്തിക്കും. സാമൂഹികമാധ്യമ പ്രചാരണത്തിന് ചെറിയ വീഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി. ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ കുറഞ്ഞത് ഇരുപതും നഗരസഭാവാർഡുകളിൽ പത്തും കുടുംബയോഗങ്ങൾ നടത്തും. 25 വീടുകൾക്ക് ഒരു കുടുംബയോഗം എന്നതാണ് ലക്ഷ്യം പ്രധാന 'കാപ്സ്യൂളു'കൾ കേന്ദ്ര അന്വേഷണങ്ങൾക്കുപിന്നിലെ രാഷ്ട്രീയം ബാബറി മസ്ജിദ് കേസിൽ 28 വർഷംനീണ്ട സി.ബി.ഐ. അന്വേഷണം കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരം, കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാംനബി ആസാദ് തുടങ്ങിയവർക്കെതിരായ ഇ.ഡി. അന്വേഷണങ്ങൾ Content Highlight: CPM launches new capsule for Election
from mathrubhumi.latestnews.rssfeed https://ift.tt/3q9yYY7
via
IFTTT