സിഡ്നി: പരമ്പര ജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നു. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ഓസീസ് നിരയിൽ പരിക്കേറ്റ മാർക്കസ് സ്റ്റോയ്നിസിന് പകരം മോയിസ് ഹെന്റിക്വസ് ഇടംനേടി. ആദ്യ മത്സരം നടന്ന സിഡ്നിയിൽ തന്നെയാണ് ഇന്നത്തെ മത്സരവും. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ കൂറ്റൻ സ്കോർ നേടിയതിന്റെയും 66 റൺസ് ജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് ഓസീസ്. പരമ്പരയിൽ 1-0ന് മുന്നിലുള്ള കംഗാരുക്കൾ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ആദ്യ മത്സരത്തിലെ പിഴവുകൾ തിരുത്തി പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യയും ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്തും ഇന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. ഗ്ലെൻ മാക്സ്വെല്ലും ഫോമിലെത്തിയതോടെ ഇന്ത്യൻ ബൗളർമാർക്ക് പിടിപ്പത് പണിയാകും. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ബൗളിങ് അമ്പേ പരാജയപ്പെട്ടിരുന്നു. ഷമി ഒഴികെ മറ്റാർക്കും തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹാർദിക് പാണ്ഡ്യയ്ക്ക് ബൗൾ ചെയ്യാൻ സാധിക്കാതിരുന്നതോടെ ബാറ്റിങ് ഓൾറൗണ്ടറുടെ അഭാവവും നിഴലിച്ചു. ബുംറയും നിരാശപ്പെടുത്തി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 2nd odi at Sydney must-win encounter for India
from mathrubhumi.latestnews.rssfeed https://ift.tt/2Vfv5D2
via
IFTTT