Breaking

Wednesday, November 25, 2020

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ പിടിച്ചെടുത്തു

കൊച്ചി: അങ്കമാലിയിൽ കഞ്ചാവിന്റെ വൻ ശേഖരം പിടികൂടി. രണ്ട് കാറുകളിൽ നിന്നായി 100 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. പുലർച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ തൂക്കം വരുന്ന 50 ഓളം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. തൊടുപുഴ സ്വദേശികളായ അൻസൽ, നിസാർ, അടിമാലി സ്വദേശി ചന്തു എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും ഇടുക്കിയിലെത്തിച്ച് വിൽപ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ്. Content Highlight: Big cannabis hunt in Angamaly; 100 kg of cannabis was seized


from mathrubhumi.latestnews.rssfeed https://ift.tt/39dVqJS
via IFTTT