തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന്, ഡി.വൈ.എഫ്.ഐ. ഭാരവാഹിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കൂമ്പൻമല ബ്രാഞ്ച് അംഗമാണ് നേതാവ്. ഇയാളെ പാർട്ടി അംഗത്വത്തിൽനിന്നു നീക്കിയതായി സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിലാണ് സംഭവം. അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, വാഹനത്തിൽ വീട്ടിലെത്തിയ ഇയാൾ പീഡിപ്പിച്ചെന്നാണ് ആരോപണം. വീട്ടുകാരെ കണ്ട് വാഹനവും മൊബൈൽ ഫോണും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നെടുങ്കണ്ടം പോലീസെത്തി വാഹനവും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച ഇവരുടെ റിപ്പോർട്ടും മൊഴിപ്പകർപ്പും ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം എസ്.ഐ. കെ. ദിലീപ് കുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/36as6BV
via
IFTTT