Breaking

Sunday, November 29, 2020

രാജധാനിയുടെ സമയത്തിലും മാറ്റം; കേരളയും മംഗളയും നാളെ മുതല്‍ പുതിയ ടൈംടേബിളില്‍

ന്യൂഡൽഹി: കേരള, മംഗള എക്സ്പ്രസുകളുടേതിനുപുറമേ രാജധാനി എക്സ്പ്രസിന്റെയും സമയം മാറുന്നു. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയസമയം തിങ്കളാഴ്ച നിലവിൽവരും. ഇക്കാര്യം റെയിൽവേ നേരത്തേതന്നെ അറിയിച്ചിരുന്നു. രാജധാനി എക്സ്പ്രസിന്റെ സമയം ഡിസംബർ 29 മുതൽ മാറുമെന്നാണു പുതിയ അറിയിപ്പ്. രാവിലെ 11.25-ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന രാജധാനി 29 മുതൽ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാംദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവിൽ മൂന്നാംദിവസം പുലർച്ചെ 5.25-നാണ് എത്തുന്നത്. സമയം നേരത്തേ ആക്കിയത് എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാർക്ക് ഗുണകരമാകും. രാജധാനി രാജധാനി എക്സ്പ്രസ് നിസാമുദ്ദീൻ വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം: കോട്ട-10.45, വഡോദര-5.26, വസായ്റോഡ്-രാത്രി 9.55, പൻവേൽ-11.05, രത്നഗിരി-3.05, മഡ്ഗാവ്-രാവിലെ 7.05, കാർവാർ-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്ഷൻ-12, കാസർകോട്-12.49, കണ്ണൂർ-1.57, കോഴിക്കോട്-3.17, ഷൊറണൂർ-5.00, തൃശ്ശൂർ-5.53, എറണാകുളം ജങ്ഷൻ-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45. മംഗളാ എക്സ്പ്രസ് നാളെ മുതൽ പുതിയ സമയം രാവിലെ 5.40-ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകൾ: രണ്ടാംദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസർകോട്-11.28, പയ്യന്നൂർ-12.03, കണ്ണൂർ-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂർ-2.38, പട്ടാമ്പി-3.09, ഷൊറണൂർ-3.50, തൃശ്ശൂർ-5.08, ആലുവ-6.08, എറണാകുളം-7.30. ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക്്് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകൾ ഉണ്ടാവില്ല. എന്നാൽ ഡൽഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകൾ പഴയതുപോലെ തുടരും. കേരളാ എക്സ്പ്രസ് നാളെ മുതലുള്ള സമയം രാവിലെ 11.20-ന് പകരം രാത്രി 8.10-ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ട് രണ്ടാംദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. രണ്ടാംദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്പത്തൂർ, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂർ-3.32, ആലുവ-4.30, എറണാകുളം ടൗൺ-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂർ-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വർക്കല-8.47, തിരുവനന്തപുരം പേട്ട-9.19, തിരുവനന്തപുരം സെൻട്രൽ-10.10 Content Highlights:Timing of the Rajdhani Express also changes


from mathrubhumi.latestnews.rssfeed https://ift.tt/3mkeIAK
via IFTTT