Breaking

Sunday, November 29, 2020

നാഗാലാൻഡിൽ നായമാംസം വിൽക്കാം

ഗുവാഹാട്ടി: നാഗാലാൻഡിൽ നായമാംസം വിൽക്കുന്നതു നിരോധിച്ച സർക്കാർ ഉത്തരവ് സ്റ്റേചെയ്ത് ഹൈക്കോടതി. ജൂലായ് രണ്ടിനാണ് സർക്കാർ നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതി, വ്യാപാരം, വിൽപ്പന എന്നിവ നിർത്തി ഉത്തരവിറക്കിയത്. നായകളെ മാംസത്തിനായി ചാക്കിൽ കെട്ടിത്തൂക്കിയ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നായിരുന്നു സർക്കാർ നടപടി. സംസ്ഥാനത്തെ ചില സമുദായങ്ങൾക്കിടയിൽ നായമാംസം രുചികരമായ വിഭവമാണ്. സർക്കാർ ഉത്തരവ് ചോദ്യംചെയ്ത ഹർജി കോടതിയിലെത്തിയപ്പോൾ സെപ്റ്റംബർ 14-ന് സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിരുന്നു. സർക്കാർ മറുപടി നൽകാത്തതിനെ തുടർന്നാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് കോടതി ഉത്തരവ് സ്റ്റേചെയ്തത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാഗാലാൻഡിന് പുറമേ മിസോറമും നായ ഇറച്ചി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. Content Highlights: Gauhati High Court stays Nagaland govt. ban on dog meat


from mathrubhumi.latestnews.rssfeed https://ift.tt/2Vb6vmL
via IFTTT