Breaking

Friday, November 27, 2020

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: 24,000 കോടി രൂപയുടെ കരാര്‍ ഒപ്പു വെച്ചു

ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 24,000 കോടി രൂപയുടെ കരാറിൽ ലാർസൻ ആൻഡ് ടൂബ്രോ(L&T)നിർമാണകമ്പനിയുമായി ദേശീയ അതിവേഗ റെയിൽ കോർപറേഷൻ(NHSRCL) ഒപ്പു വെച്ചു. നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ വിന്യസിച്ചതായി എൽ&ടി അറിയിച്ചു. ഗുജറാത്തിലെ 325 കിലോമീറ്ററോളം നിർമാണചുമതല കൂടി എൻഎച്ച്എസ്ആർസി എൽ&ടിയ്ക്ക് നൽകി. മഹാരാഷ്ട്രയിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഭൂമി ലഭിക്കുന്നതിനായി കാത്തു നിൽക്കാതെ ഗുജറാത്തിലെ നിർമാണം പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങളുടെ ത്വരിതപ്പെടുത്തൽ ആവശ്യമുള്ള സന്ദർഭത്തിലാണ് അടിസ്ഥാനസൗകര്യനിർമാണത്തിനുള്ള ബൃഹദ്പദ്ധതി കമ്പനിയ്ക്ക് ലഭിച്ചതെന്ന് ഇന്ത്യയിലെ ജപ്പാനീസ് സ്ഥാനപതി സതോഷി സുസുകി പറഞ്ഞു. ജപ്പാനീസ് സാങ്കേതികവിദ്യയുടെ കൈമാറ്റം മാത്രമല്ല നഗരവികസനവും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തീകരണത്തിന് ശേഷം ഏഴോളം പുതിയ പദ്ധതികൾ സർക്കാർ പരിഗണനയിലുണ്ടെന്ന് റെയിൽവെ ബോർഡ് സിഇഒയും ചെയർമാനുമായ വി.കെ. യാദവ് അറിയിച്ചു. Rs 24,000 crore bullet train government-funded civil contract creates record


from mathrubhumi.latestnews.rssfeed https://ift.tt/37ei1mO
via IFTTT