സിഡ്നി: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചു. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചുമാണ് ഓസിസിനായി ഓപ്പണർമാരായി എത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മലയാളിതാരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടില്ല. പകരം കെ.എൽ.രാഹുൽ ടീമിന്റെ വിക്കറ്റ് കീപ്പറാകും. ശിഖർ ധവാൻ, മായങ്ക് അഗർവാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടി. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസിസ് ടീമിൽ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, അലെക്സ് ക്യാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ് എന്നീ താരങ്ങൾ കളിക്കും. 1992-ലെ ഇന്ത്യൻ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പുതിയ ജഴ്സിയിലാണ് ടീം ഇന്ന് കളിക്കാനിറങ്ങിയത്. കാണികൾക്കും സ്റ്റേഡിയത്തിൽ പ്രവേശനമുണ്ട്. 48,000 പേർക്ക് ഇരിക്കാവുന്ന ഗ്രൗണ്ടിൽ 50 ശതമാനം കാണികളെ അനുവദിച്ചു ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് പുതിയ ഓപ്പണിങ് ജോടി കളത്തിലിറങ്ങും. ധവാനും മായങ്കും ചേർന്നാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഓപ്പണറായി മികച്ച പ്രകടനം നടത്താറുള്ള രാഹുൽ ഇന്ന് അഞ്ചാമനായി ഇറങ്ങും. പത്തുമാസത്തിനുശേഷമാണ് ഇന്ത്യ ഒരു ഏകദിനമത്സരത്തിനിറങ്ങുന്നത്. ഇന്ത്യയും ഓസിസും ഇതുവരെ 140 മത്സരങ്ങളിൽ കൊമ്പുകോർത്തപ്പോൾ 78 വിജയങ്ങൾ കങ്കാരുപ്പട സ്വന്തമാക്കി. 52 തവണ ഇന്ത്യ വിജയം നേടി. 10 പ്രാവശ്യം കളി സമനിലയിലായി. അവസാനമായി മൂന്നുതവണ ഏറ്റുമുട്ടിയപ്പോൾ അതിൽ രണ്ടിലും ഇന്ത്യയാണ് ജയിച്ചത്. എന്നാൽ ഇന്ത്യ അവസാനമായി ഓസ്ട്രേലിയയിൽ ഏകദിന പരമ്പര കളിച്ചപ്പോൾ ഓസിസിനായിരുന്നു മേൽക്കെ. 3-2 എന്ന നിലയിൽ ഓസിസ് പരമ്പര സ്വന്തമാക്കി. Content Highlights: India vs Australia 1st ODI in Sydney
from mathrubhumi.latestnews.rssfeed https://ift.tt/2HM5RJm
via
IFTTT