Breaking

Thursday, November 26, 2020

10, 12 ക്ലാസ് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം; കോളേജുകള്‍ പുതുവര്‍ഷത്തില്‍ തുറന്നേക്കും

തിരുവനന്തപുരം: 10, 12 ക്ലാസുകൾ കൈകാര്യംചെയ്യുന്ന അധ്യാപകരിൽ പകുതിപ്പേർ ഒരുദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണം. ജനുവരി 15-ന് പത്താംക്ലാസിന്റെയും 30-ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനും തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി സി. രവീന്ദ്രനാഥ് നടത്തിയ ചർച്ചയിലാണു തീരുമാനം. റിവിഷൻ ക്ലാസുകൾക്കുള്ള തയ്യാറെടുപ്പിനും പഠനപിന്തുണ ഉറപ്പാക്കാനുമാണ് അധ്യാപകരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കോളേജുകൾ പുതുവർഷദിനത്തിൽ തുറക്കാൻ ആലോചന സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ ജനുവരി ഒന്നുമുതൽ തുറക്കാൻ ആലോചന. ഉന്നതവിദ്യാഭ്യാസസെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ ആലോചന. ജനുവരി ഒന്നുമുതൽ തുറന്നുപ്രവർത്തിച്ചുകൂടെയെന്ന് മുഖ്യമന്ത്രിയാണ് ആരാഞ്ഞത്. ജനുവരിയിൽ തുറക്കാനായാൽ നേരിടേണ്ട മറ്റുപ്രശ്നങ്ങൾകൂടി ആലോചിച്ചാകും അന്തിമതീരുമാനം. കോളേജുകൾ തുറക്കാൻ സംസ്ഥാനസർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് യു.ജി.സി. മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ജനുവരിയിൽ കോളേജ് തുറന്നാൽ ക്ലാസുകൾ എങ്ങനെ വേണമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. Content Highlights: 10,12 teachers asked to reach school by december 17, colleges in kerala planning to open from newyear


from mathrubhumi.latestnews.rssfeed https://ift.tt/3pY5Bbv
via IFTTT