Breaking

Friday, November 27, 2020

ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ താൻ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാൾഡ് ട്രംപ്. എന്നാൽ പരാജയം താൻ അംഗീകരിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. വിചിത്രമായ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാൻ പോലും മുതിർന്നിരുന്നു. ഇലക്ട്രൽ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാൽ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് തീർച്ചയായും ഞാനത് ചെയ്യും, നിങ്ങൾക്കതറിയാം എന്ന് ട്രംപ് പറഞ്ഞത്. എന്നാൽ അപ്രകാരം അവർ ചെയ്യുകയാണെങ്കിൽ അവർ തെറ്റുചെയ്യുകയാണ്, അത് അംഗീകരിക്കാൻ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു. ട്രംപ് കൂട്ടിച്ചേർത്തു. യുഎസിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. Content Highlights:Trump says he will leave white house if bidens victory confirmed


from mathrubhumi.latestnews.rssfeed https://ift.tt/2HEJ4yT
via IFTTT