Breaking

Wednesday, November 25, 2020

ഗുണനിലവാരമില്ലെന്ന് കണ്ടെത്തി: 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 30,000 ആന്റിജൻ ടെസ്റ്റ് ക്വിറ്റുകൾ തിരിച്ചയച്ചു. അയ്യായിരം കിറ്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. പുണെ ആസ്ഥാനമായ മൈലാസ് ഡിസ്കവറി സെല്യൂഷനിൽനിന്നാണ് ഒരു ലക്ഷം ആന്റിജൻകിറ്റുകൾ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വാങ്ങിയത്. ഇതിൽ 62858 കിറ്റുകൾ ഉപയോഗിച്ചു. 5020 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമായില്ല. ഈ അപാകത ശ്രദ്ധയിൽ പെട്ടതോടെയാണ് തിരിച്ചയക്കാൻ തീരുമാനിച്ചത്. 32122 കിറ്റുകൾ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വിലവരുന്നതാണ് കിറ്റുകൾ. ഉപയോഗിച്ച കിറ്റുകളുടെ മുഴുവൻ തുകയും കമ്പനിക്ക് തിരിച്ചു നൽകാൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകൾ സ്റ്റോക്കുള്ളതിനാൽ പരിശോധന തടസപ്പെടില്ല. സംസ്ഥാനത്ത് 70 ശതമാനത്തിലേറെയും ആന്റിജൻ പരിശോധനയാണ് നടക്കുന്നത്. ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ വിദഗ്ദ്ധ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. രണ്ടാഴ്ചയ്ക്കകം പത്ത് ലക്ഷം കിറ്റുകൾ കൂടി വാങ്ങാൻ നടപടി തുടങ്ങി. Content Highlight: Poor quality; 32122 antigen test kits returned


from mathrubhumi.latestnews.rssfeed https://ift.tt/3lYOwM1
via IFTTT