Breaking

Saturday, November 14, 2020

മാര്‍ത്തോമ്മ സഭയ്ക്ക് പുതിയ അധ്യക്ഷന്‍; ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്മെത്രാപ്പോലീത്ത | ഫോട്ടോ : മാതൃഭൂമി തിരുവല്ല: മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായിഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്മെത്രാപ്പോലീത്തസ്ഥാനമേറ്റു. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ 7.45 ഓടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്.പുലാത്തീനിൽ നിന്നാണ്നിയുക്ത മെത്രാപ്പൊലീത്തയെ വേദിയിലേക്ക് നയിച്ചത്. എട്ടുമണിക്ക് വിശുദ്ധ കുർബാന തുടങ്ങി.10 മണിയോടെ സ്ഥാനാരോഹണം ചടങ്ങുകൾ പൂർത്തിയായി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ്, മാർത്തോമ്മ സഭയിലെ മറ്റ് എപ്പിസ്കോപ്പമാർ എന്നിവർ പങ്കെടുത്തു. 11 മണിക്ക് അനുമോദന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രത്യേക മദ്ബഹ വെള്ളിയാഴ്ച വൈകീട്ട് കൂദാശ ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വാഴിക്കൽ ചടങ്ങുകൾ.വൈദികരും സഭയുടെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളടക്കം 150നടുത്ത് ആളുകൾ മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്. content highlights:Mar Theodosius took charge as Mar Thoma churchs new head


from mathrubhumi.latestnews.rssfeed https://ift.tt/2UpQHMD
via IFTTT