കോഴിക്കോട്: മുസ്ലിം ലീഗ് എംഎൽഎ കെ.എം.ഷാജിയുടെ വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. അനധികൃത നിർമാണം കണ്ടെത്തിയ കോർപ്പറേഷൻ കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വേങ്ങേരി വില്ലേജിൽ കെ.എം.ഷാജി നിർമ്മിച്ച വീടിന്റെ കാര്യത്തിലാണ് കോർപറേഷൻ ചട്ടലംഘനം കണ്ടെത്തിയത്.സമർപ്പിച്ച പ്ലാനിലുള്ളതിനേക്കാൾ അളവിലാണ് വീടിന്റെ നിർമാണമെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം.ഷാജി പ്ലാൻ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നത്. അപേക്ഷയിൽ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നൽകണമെന്നുമാണ് കോർപ്പറേഷൻ ഷാജിയോട് പറഞ്ഞിരിക്കുന്നത്. Content Highlights:Kozhikode Corporation rejected KM Shajis request - house plan
from mathrubhumi.latestnews.rssfeed https://ift.tt/3mZE1Z8
via
IFTTT