കൊച്ചി : ബിലീവേഴ്സ് ചർച്ചിന്റേത് വൻ സാമ്പത്തിക കുംഭകോണമെന്ന് ആദായ നികുതിവകുപ്പിന്റെ കണ്ടെത്തൽ. ഡൽഹിയിലും കേരളത്തിലുമായി കണക്കിൽപ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. 5 വർഷത്തിനുള്ളിൽ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെപ്രാഥമിക നിഗമനം. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ വകുപ്പ് പറയുന്നത്. ഇന്നലെ രാവിലെ മുതൽ ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6000 കോടി രൂപ ബിലീവേഴ്സ് ചർച്ചിന്റെ ട്രസ്റ്റുകൾക്ക്വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായംഅതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനുനൽകണമെന്നുമാണ് നിയമം പറയുന്നത്. എന്നാൽ ചാരിറ്റിയുടെ പേരിൽ കൈപറ്റിയ തുക റിയൽ എസ്റ്റിമേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകൾ നൽകിയതിലും വലിയ പൊരുത്തക്കേടുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്സ് ചർച്ചിന്റെലൈസൻസ്റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. ഡൽഹിയിലെ ഓഫീസിൽ നിന്ന് മൂന്നേമുക്കാൽ കോടി രൂപയും കേരളത്തിലെ ഓഫീസുകളിൽ നിന്ന് ഒന്നേകാൽ കോടി രൂപയുമാണ് കണക്കിൽപ്പെടാത്തതായി പിടിച്ചെടുത്തത്. 57 ലക്ഷം രൂപയോളം വാഹനത്തിൽ നിന്നും ബാക്കിയുള്ളത്വിവിധ ഓഫീസുകളിൽ നിന്നുമാണ് കണ്ടെത്തുന്നത്. ഉദ്യോഗസ്ഥർ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. content highlights:Believers Church scam
from mathrubhumi.latestnews.rssfeed https://ift.tt/3k72nhw
via
IFTTT