കൊച്ചി: കോവിഡ് മാനദണ്ഡം പാലിച്ച് യാത്രക്കാരെ നിർത്തി യാത്ര അനുവദിച്ച് കെ.എസ്.ആർ.ടി.സി. കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ നിന്നു യാത്രചെയ്യുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ, ബസുകൾ കുറവുള്ള ചില സ്ഥലങ്ങളിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സ്ഥിരമായി വാക്കുതർക്കം ഉണ്ടാകുന്നത് പതിവായതോടെയാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ചില റൂട്ടുകളിലെ അവസാന ട്രിപ്പുകളിൽ സീറ്റിങ് കപ്പാസിറ്റിക്കു പുറമേ യാത്രക്കാർ ഉണ്ടാവാറുണ്ട്. എന്നാൽ, കുറച്ചു യാത്രക്കാർക്ക് മാത്രമായി മറ്റൊരു ട്രിപ്പ് ഷെഡ്യൂൾ ചെയ്യാൻ കഴിയാറില്ല. ഇൗ സാഹചര്യത്തിലാണ് 10-ൽ താഴെവരുന്ന യാത്രക്കാരെ ബസുകളിൽ നിർത്തി യാത്ര അനുവദിക്കാൻ തീരുമാനിച്ചത്. ഒരു മീറ്റർ ഇടവിട്ട് യാത്രക്കാരെ നിർത്താനാണ് ആലോചിക്കുന്നത്. ഒമ്പത് യാത്രക്കാർക്കാണ് നിന്ന് യാത്രചെയ്യാൻ അനുമതിയുള്ളത്. സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള സ്ഥലം ബസിലുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നിന്നുള്ള യാത്ര അനുവദിക്കൂ.
from mathrubhumi.latestnews.rssfeed https://ift.tt/3pspvLn
via
IFTTT