Breaking

Saturday, November 14, 2020

ദീപാവലി ആശംസ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകമെങ്ങും ദീപാവലി ആഘോഷിക്കുന്നവർക്കായി ആശംസ നേർന്നു. ട്വിറ്റർ സന്ദേശത്തിലൂടെയാണ് ശൈഖ് മുഹമ്മദ് ദീപാവലി ആശംസ നേർന്നത്. ദീപാവലി നാളിൽ കൊളുത്തുന്ന ദീപപ്രകാശം നല്ലൊരു നാളെയിലേക്ക് നമ്മെ നയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസ നേർന്നു. ദീപാവലി പ്രമാണിച്ച് ശനിയാഴ്ച രാത്രി ഗ്ലോബൽ വില്ലേജിൽ വർണാഭമായ വെടിക്കെട്ട് ഉണ്ടാവും. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും. content highlights:Deepawali wishes from sheikh mohammed


from mathrubhumi.latestnews.rssfeed https://ift.tt/32IylLi
via IFTTT