Breaking

Thursday, June 11, 2020

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂടി, വിഹാരപാത വര്‍ധിച്ചു; അഭിനന്ദനവുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണത്തിൽ 28.87 ശതമാനവും അവയുടെ വിഹാരപാതയിൽ 36 ശതമാനവും വർധനയുണ്ടായി. ഗുജറാത്തിലെ ഗീർ വനങ്ങളിൽ 674 ഏഷ്യൻ സിംഹങ്ങളുണ്ട്. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗരാജാക്കൻമാരുടെ സാമ്രാജ്യം. സിംഹങ്ങളുടെ എണ്ണം വർധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തുഷ്ടി പ്രകടിപ്പിച്ചു.ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം പങ്കുവെച്ചത്. Photo:twitter.com/narendramodi " വളരെ നല്ല രണ്ട് വാർത്തകൾ. ഗുജറാത്തിലെ ഗിർ വനത്തിൽ താമസിക്കുന്ന ഏഷ്യൻ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% ഉയർന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീർണ്ണം 36% ഉയർന്നു. ഗുജറാത്തിലെ ജനങ്ങൾക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവർക്കുംഅഭിനന്ദനം." - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഏഷ്യൻ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗിർ വനങ്ങളിൽ അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന കണക്കെടുപ്പിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. 2015-ൽ 523 സിംഹങ്ങളുണ്ടായിരുന്നു.ഇപ്പോൾ 151 എണ്ണത്തിന്റെ വർധനയാണ് കാണുന്നത്. പെൺ സിംഹങ്ങളാണ് കൂടുതൽ-262. വളർച്ചയെത്തിയ ആൺ സിംഹങ്ങൾ 159 എണ്ണമാണുള്ളത്. ഇരു വിഭാഗത്തിലെയും കൗമാരക്കാർ 115-ഉം കുഞ്ഞുങ്ങൾ 138-ഉം എണ്ണമുണ്ട്. Photo:twitter.com/narendramodi മുമ്പ് അഞ്ചു ജില്ലകളിൽ 22,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു ഇവരുടെ വിഹാരം. ഇപ്പോൾ സൗരാഷ്ട്രയിലെ ഒമ്പതു ജില്ലകളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ജുനഗഢ്, ഗിർ സോംനാഥ്, അമ്രേലി ജില്ലകളിൽ വ്യാപിച്ചുകിടക്കുന്നു. ഗിർ വനങ്ങൾക്കു പുറത്തും പലപ്പോഴും പട്ടണങ്ങളിൽ വരെയും സിംഹക്കൂട്ടങ്ങൾ എത്തിയത് വാർത്തയായിരുന്നു. Photo:twitter.com/narendramodi 2018-ൽ വൈറസ്ബാധ മൂലം 36 സിംഹങ്ങൾ ചത്തു. എങ്കിലും അമേരിക്കയിൽനിന്ന് വരുത്തിയ വാക്സിൻ വഴി ഇത് നിയന്ത്രിക്കാനായി. 2010-ലെ സെൻസസിൽ നിന്ന് 27 ശതമാനം വർധനയാണ് 2015-ൽ രേഖപ്പെടുത്തിയിരുന്നത്. Two very good news: Population of the majestic Asiatic Lion, living in Gujarat's Gir Forest, is up by almost 29%. Geographically, distribution area is up by 36%. Kudos to the people of Gujarat and all those whose efforts have led to this excellent feat.https://t.co/vUKngxOCa7 pic.twitter.com/TEIT2424vF — Narendra Modi (@narendramodi) June 10, 2020 Content Highlights: : PM Modi Shares Some "Very Good News" About Gir Lions


from mathrubhumi.latestnews.rssfeed https://ift.tt/2BWFCfZ
via IFTTT