ചെന്നൈ: തമിഴ്നാട്ടിലെ 1018 സ്ഥലപ്പേരുകൾ ഇംഗ്ലീഷിൽ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സർക്കർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശയിലാണ് തീരുമാനം. പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ വഴി ജില്ലാ കളക്ടർമാർ തുടർനടപടികൾ സ്വീകരിക്കും. സ്ഥലപ്പേരുകൾ മാറ്റുന്നത് സംബന്ധിച്ച് പ്രഖ്യാപനം 2018 ഡിസംബറിൽ നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കിയത്. വ്യവസായ നഗരങ്ങളിലൊന്നായ കോയമ്പത്തൂർ ഇനി കോയംപുത്തൂർ ആയി അറിയപ്പെടും. സംസ്ഥാനത്തെ മറ്റൊരു വ്യവസായ മേഖലയായ അംബട്ടൂർ ഇനി അംബത്തൂരാകും. വെല്ലൂരിനെ വേലൂർ എന്നാകും വിളിക്കുക. പെരമ്പൂർ-പേരാമ്പൂർ, തൊണ്ടിയാർപേട്ട്-തണ്ടിയാർപേട്ടൈ, എഗ്മോർ-എഴുമ്പൂർ തുടങ്ങിയ സ്ഥല പേരുകളും മാറും. പേരുമാറ്റിയ ചില നഗരങ്ങൾ (പഴയ പേര്-പുതിയത്) Tondiyarpet - Thandaiyaarpettai Purasawalkam - Purasaivaakkam Vepery - Vepperi Perambur - Peramboor VOC Nagar - Va.OO.Si. Nagar Kodungaiyur - Kodungaiyoor Peravallur - Peravalloor Siruvallur - Siruvalloor Konnur - Konnoor Koyembedu - Koyambedu Egmore - Ezhumboor Chintadripet - Chintadaripettai Triplicane - Thiruvallikkeni Mylapore - Mayilaappoor Thiruvanmiyur - Thiruvanmiyoor Mambalam - Maambalam Saidapet - Saithaappettai Ekkattuthangal - Eekkattuththaangal Guindy Park - Gindi Poongaa Thiyagaraya Nagar - Thiyaagaraaya Nagar Pallikaranai - Pallikkaranai Okkiam Thorappakkam - Okkiyam Thuraipakkam Sholinganallur - Solinganalloor Uthandi - Uththandi Mugalivakkam - Mugalivaakkam Manappakkam - Manappaakkam Alandur - Aalandhoor Meenambakkam - Meenambaakkam Porur - Poroor Nanganallur - Nangainallur Adambakkam - Aadhambaakkam Ambattur - Ambaththoor Thiruvottriyur - Thiruvotriyoor Dharmapuri - Tharumapuri Madavaram - Maathavaram Dharapuram - Tharaapuram Coimbatore - Koyampuththoor Gudalur - Koodaloor Puducherry - Puthucherry (A place in TN) Varagur - Varagoor Talaivasal - Thalaivasal Kandalur - Kaanthaloor Thiruverambur - Thiruverumboor Tuvagudi - Thuvakkudi Manaparai - Manapparai Chattrappatti - Chatthirappatti Pudur - Puthoor Uthamapalayam - Uthamapaalayam Vellore - Veeloor Pernambut - Peranaampattu Vatalagundu - Vaththalakundu Thiruvarur - Thiruvaroor Muthupet - Muthuppettai Tiruthuraipundi - Thirutthurai Poondi Kudavasal - Kudavaasal Nidamangalam - Needaamangalam Orathanadu - Oratthanaadu Kattur - Kaattoor
from mathrubhumi.latestnews.rssfeed https://ift.tt/3fdufOU
via
IFTTT