Breaking

Thursday, June 18, 2020

എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തരുത്, പേരുകള്‍ വെളിപ്പെടുത്തണം; നീരജിനോട് ഫെഫ്ക

കൊച്ചി: മലയാള സിനിമയിൽ ചില വേർതിരിവുകളുണ്ടെന്ന തരത്തിൽ നടൻനീരജ് മാധവ് നടത്തിയഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളിലെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ഫെഫ്ക. എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതിനു പകരം പോസ്റ്റിൽ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നും കാര്യങ്ങൾ വ്യക്തമാക്കണമെന്ന്നടനോട് ആവശ്യപ്പെടുമെന്നുംഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇത് സംബന്ധിച്ച് അമ്മ സംഘടനയ്ക്ക് ഫെഫ്കകത്ത് നൽകി. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടൻ നീരജ് മാധവ് ഫെയ്സ്ബുക്കിൽ നീണ്ട ഒരു പോസ്റ്റിട്ടിരുന്നു.വളർന്നു വരുന്ന നടൻമാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാളസിനിമയിലുണ്ടെന്ന് തുടങ്ങി കടുത്ത വിമർശനങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. നീരജിന്റെ വിമർശനത്തിന്റെവിശദാംശങ്ങൾ അറിയണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ആരെയൊക്കെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന്നീരജ് വ്യക്തമാക്കണമെന്നും ഫെഫ്ക ആവശ്യപ്പെടുന്നു. സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും നീരജിനോടു പറഞ്ഞ ആ പ്രൊഡക്ഷൻ കൺട്രോളർ ആരെന്നും ഏതു സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നും വിശദമാക്കണം. സിനിമയിലെ ഹെയർ ഡ്രസർമാരുടെ പകുതി പ്രതിഫലമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്നും നീരജ് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണെന്നും പോസ്റ്റിലെ ഇത്തരം പരാമർശങ്ങൾക്ക് വ്യക്തത വരുത്താൻ നടനോട് ആവശ്യപ്പെടുമെന്നുമാണ് ബി ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞിരിക്കുന്നത്. വളർന്നു വരുന്ന നടൻമാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെന്നും നീരജ് പറഞ്ഞിരുന്നു. അത്തരം സംഘങ്ങൾസിനിമയിലുണ്ടെങ്കിൽ അവയെ ഇല്ലാതാക്കേണ്ടത് മലയാള സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണെന്നും കത്തിൽ പറയുന്നു. എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതിനു പകരം കൃത്യമായി പരമാർശിച്ചിരിക്കുന്ന ആളുകളുടെ വിശദാംശങ്ങൾ നൽകണമെന്നും ബി ഉണ്ണികൃഷ്ണൻ കത്തിൽ പറയുന്നു. Content Highlights : FEFKAs letter to AMMA on Neeraj Madhavs facebook post


from mathrubhumi.latestnews.rssfeed https://ift.tt/30TLZeg
via IFTTT