തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനെതിരെമുരളീധരൻ രംഗത്തെത്തിയത്.തീർഥാടകരെ പ്രവേശിപ്പക്കേണ്ടെന്ന തന്ത്രിയുടെ നിലപാട് ദേവസ്വം ബോർഡും സർക്കാരും അംഗീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം വീണ്ടും വിമർശനവുമായി രംഗത്തുവന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ശബരിമലയിൽ ഭക്തരെ കേന്ദ്ര മാനദണ്ഡപ്രകാരം കയറ്റുമെന്ന് ആവർത്തിച്ച ദേവസ്വംമന്ത്രിക്കും സർക്കാരിനും ഇന്നത്തെ യോഗത്തിൽ തന്ത്രി പറഞ്ഞത് കേട്ട് സത്ബുദ്ധിയുണ്ടായതിൽ സന്തോഷം???? ഈ കൊവിഡ് കാലത്ത് കാണിക്കയിലും നടവരവിലും കണ്ണു നട്ട ഇടതുസർക്കാരിനും ദേവസ്വം ബോർഡിനും ശബരിമല യുവതി പ്രവേശനം നടപ്പാക്കിയതിന്റെ പൊള്ളൽ ഇത്ര വേഗം മാറിയോ എന്ന് പലരും ആശ്ചര്യപ്പെടുന്നത് കണ്ടെങ്കിലും ഈ പാർട്ടിയുടെയും നേതാക്കളുടെയും തൊലിക്കട്ടി കുറച്ചു കൂടുമെന്നറിയാവുന്നതിനാൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കനൽത്തരി മാത്രമായി ചുരുങ്ങിയിട്ടും അഹന്തയും ഹിന്ദുമത വിശ്വാസികളുടെ മേൽ എന്തുമാകാമെന്ന ഹുങ്കും പൂർണ്ണമായും തീർന്നിട്ടില്ല. ഇന്ന് രാവിലെ വരെ പലരുടെയും മുഖത്തും വാക്കുകളിലും കണ്ട അമിത ആത്മ വിശ്വാസം ഉച്ചയായപ്പോൾ കാറ്റു പോയ ബലൂണായില്ലേ? തന്ത്രിയുടെ കത്ത് കിട്ടിയില്ല, തന്ത്രിയോട് ചോദിച്ചിട്ടല്ലേ തീയതി കുറിച്ചത്, ബി ജെ പി ക്കാർ മതസ്പർധയുണ്ടാക്കുന്നു....എന്തൊക്കെയായിരുന്നു ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും മാറി മാറിയുള്ള വാഗ്ധോരണി ? മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ തോന്നും എല്ലാ ക്ഷേത്രങ്ങളും തുറക്കാനും ഭക്തരെ മുഴുവൻ കയറ്റാനും കേന്ദ്രം അദ്ദേഹത്തെ നിർബന്ധിച്ചെന്ന്! മെയ് 30ന് കേന്ദ്രം ഇറക്കിയ ഉത്തരവിൽ ജൂൺ 8 ന് ക്ഷേത്രം തുറക്കാമെന്ന് പറഞ്ഞത് ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സന്ധ്യാ പ്രഭാഷണത്തിലെ വാദം! കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളും രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരുമുള്ള സാഹചര്യത്തിൽ ഭക്തരെ കയറ്റേണ്ടെന്ന് തന്ത്രി പറഞ്ഞിട്ടും അത് ദഹിക്കാതെ എന്നെയും ഇതേ അഭിപ്രായം പറയുന്നവരെയും വ്യക്തിപരമായി ആക്ഷേപിച്ച് നടന്നിട്ട് ഇന്നിപ്പോൾ എന്തായി? ഉള്ളതു പറഞ്ഞാൽ കൊള്ളരുതാത്തവനാക്കുന്ന നയവും നിലപാടും നിങ്ങളുടെ ശീലമാണെന്നറിയാം. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ... വിശ്വാസികളെ വെല്ലുവിളിക്കരുത് ! Content Highlight; Sabarimala: Dont challenge believers; V. Muralidharan
from mathrubhumi.latestnews.rssfeed https://ift.tt/2UB6b0N
via
IFTTT