തിരുവനന്തപുരം: മിഥുനമാസ പൂജകൾക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ തീർഥാടകരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നുമുള്ള തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കും. തീർത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിൽ തന്ത്രി ഉറച്ചുനിന്നാൽ ദർശനം വേണ്ടെന്നുവെക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് പതിനൊന്നു മണിയോടെ ഉണ്ടാകും. ഞായറാഴ്ച ക്ഷേത്രം തുറക്കാനിരിക്കെയായിരുന്നു തന്ത്രിയുടെ നിർദേശം. കോവിഡ് ഭീഷണി തുടരുന്നതിനാൽ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന് ദേവസ്വം കമ്മിഷണർക്കുള്ള കത്തിൽ തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 19 -ന് തുടങ്ങുന്ന ഉത്സവത്തിൽ ജനപങ്കാളിത്തം ഉണ്ടാകുമെന്നതിനാൽ ഉത്സവച്ചടങ്ങുകൾ മാറ്റിവെക്കണം. ഉത്സവം ചടങ്ങ് മാത്രമാക്കിയാലും പരികർമികളും സഹായികളുമൊക്കെയായി കുറച്ചുപേർ വേണ്ടിവരും. ഇവരിലാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ എല്ലാവരും നിരീക്ഷണത്തിലാകും. മേൽശാന്തിമാർ മലയിറങ്ങാത്ത പുറപ്പെടാശാന്തിമാരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉത്സവം നടത്തിക്കൂടേയെന്ന് ബോർഡ് ചോദിക്കുകയായിരുന്നു. ജൂൺ 19-ന് നല്ല ദിവസമുണ്ടെന്ന് ബോർഡ് അറിയിച്ചു. രണ്ടാഴ്ചമുമ്പത്തെ സ്ഥിതിവെച്ചാണ് അന്ന് അനുകൂലമായി പ്രതികരിച്ചത്. സാഹചര്യം മാറിയാൽ പിന്മാറണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു- തന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തന്ത്രി വളരെ താമസിച്ചാണ് തീരുമാനം എടുത്തതെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ക്ഷേത്രം തുറന്ന് ഭക്തരെ പ്രവേശിപ്പിക്കണമെന്ന തീരുമാനം തന്ത്രിമാരുടെ സമ്മതത്തോടുകൂടിയാണ് ബോർഡ് തീരുമാനിച്ചത്. ഒരു തരത്തിലുള്ള എതിർപ്പും അവർ ആ സമയത്ത് പ്രകടിപ്പിച്ചിരുന്നില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തന്നെയായിരുന്നു ഇത്. കേന്ദ്ര സർക്കാർ ക്ഷേത്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഭക്തർക്ക് ദർശനത്തിന് അവസരമൊരുക്കിയത്. കേന്ദ്രം അനുമതി നൽകിയിട്ടും അനുമതി നൽകിയില്ലായിരുന്നെങ്കിൽ പ്രത്യഘാതം വേറെ ആയിരിക്കുമെന്നും എൻ.വാസു പറഞ്ഞു. ഇതിനിടെ ശബരിമല ക്ഷേത്രം തുറക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പസേവാ സമാജം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ തന്ത്രിയുടെ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. Content Highlights:coronavirus-sabarimala- disallow devotees entering for rituals
from mathrubhumi.latestnews.rssfeed https://ift.tt/3fakMrG
via
IFTTT