Breaking

Friday, June 12, 2020

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കഴിയുന്നതല്ല, മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല - കെ. രാജു

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരേ വനംവകുപ്പ് മന്ത്രി കെ. രാജു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മന്ത്രിസഭയിൽ ആലോചിച്ചിട്ടില്ലെന്നും കെ. രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വൈദ്യുതി വകുപ്പിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പദ്ധതിക്ക് യാതൊരുവിധത്തിലുള്ള അനുമതിയുമില്ലെന്നും മന്ത്രികൂട്ടിച്ചേർത്തു. 2001ൽ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു.പൊതുജനങ്ങളെ കേൾക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നൽകിയതെന്ന നിഗമനത്തിൽ 2001ൽ പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി റദ്ദാക്കിയിരുന്നു. 2007ൽ മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ൽ അവസാനിച്ചു. നൽകിയ അനുമതിയുടെയെല്ലാം കാലാവധി സമ്പൂർണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. വാഴച്ചാൽ ഊരുകൂട്ടത്തെ പ്രതിനിധികരിച്ച ഗീത നൽകിയ കേസ് ഹൈക്കോടതിയിൽ തീർപ്പാക്കാതെ കിടക്കുകയാണ്. യാഥാർത്ഥത്തിൽ ഈ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും ബോധ്യമുള്ള സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു.അനുമതി ലഭിച്ചെങ്കിലും നടത്താൻ കഴിയാതിരുന്ന പദ്ധതിയാണിതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സമവായം ഉണ്ടെങ്കിൽ മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. അതിൽനിന്നൊരു മാറ്റംവരാൻ സാധ്യതയില്ല. ഘടക കക്ഷികൾക്ക് തന്നെ ഇതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.പദ്ധതിയെക്കുറിച്ച്മന്ത്രിസഭയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. Content Highlights: Forest minister K Raju response on Athirappilly Project


from mathrubhumi.latestnews.rssfeed https://ift.tt/37oyxQW
via IFTTT