Breaking

Friday, June 12, 2020

ആദ്യമായി പതിനായിരം കടന്ന് പുതിയ രോഗികള്‍, 396 മരണവും; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം വലിയ ആശങ്കയായി മാറുന്നു. ഇതാദ്യമായി ഒറ്റ ദിവസം പുതിയ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെയുണ്ടാകുന്ന നിരക്കും ആശങ്കപ്പെടുത്തുന്നു. ഒറ്റ ദിവസത്തിനിടെ 10,956 പേർക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുകയും 396 മരണവും റിപ്പോർട്ട് ചെയ്തു. മരണ നിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇത്രയും വർധന ഇതാദ്യമാണ്. കൊറോണവൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമതെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ പതിനായിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുഎസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ്നിലവിൽ ഇന്ത്യയിലുള്ളതിനേക്കാൾ കൂടുതൽ രോഗബാധിതരുള്ളത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയിട്ടുണ്ട്. 8498 പേർ ഇതുവരെ മരിക്കുകയും ചെയ്തു. 1,41,842 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,47,195 പേർക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3590 മരണവും അവിടെയുണ്ടായി. 22032 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1385 മരണം റിപ്പോർട്ട് ചെയ്തു. 34687 പേർക്ക് രോഗം ബാധിച്ച ഡൽഹിയിൽ 1085 മരണമാണുണ്ടായത്. 38716 പേർക്കാണ് തമിഴനാട്ടിൽ രോഗം കണ്ടെത്തിയത്. 349 മരണം അവിടെ റിപ്പോർട്ട് ചെയ്തു. Content Highlights:coronavirus in india-highest single-day spike of 10,956 new cases & 396 deaths in the last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3cUAo11
via IFTTT