Breaking

Friday, June 19, 2020

എക്‌സ്പ്രസ്സ് ആക്കുന്ന കേരളത്തിലെ പാസഞ്ചര്‍ തീവണ്ടികള്‍

തിരുവനന്തപുരം: ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സർവീസ് നടത്തുന്ന പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായികേരളത്തിലെ 10ലധികം തീവണ്ടികൾ എക്സ്പ്രസ്സുകളാവും. വേഗംകൂട്ടിയും സ്റ്റോപ്പുകൾ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്സ്പ്രസുകളാക്കുന്നത്. രാജ്യമാകെ അഞ്ഞൂറിലേറെ വണ്ടികൾ ഉടൻതന്നെ ഇങ്ങനെ എക്സ്പ്രസുകളായി മാറും. കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ അതല്ല, പാസഞ്ചറുകൾ എന്നന്നേക്കുമായി നിർത്താനുള്ള നീക്കമാണോ ഇതെന്നു വ്യക്തമല്ല. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സോണൽ റെയിൽവേകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാസഞ്ചറുകൾ എക്സ്പ്രസുകളാക്കി മാറ്റുമ്പോൾ നിരക്കുകൂടും. ഒട്ടേറെ സ്റ്റേഷനുകൾ ഇല്ലാതാവും. റെയിൽവേക്ക് പാസഞ്ചറുകൾ ലാഭകരമല്ല. ചെറിയ സ്റ്റേഷനുകൾക്ക് പ്രവർത്തനച്ചെലവും കൂടുതലാണ്. ലോക്കൽവണ്ടികളിലൊന്നും ഇപ്പോൾ റിസർവേഷൻ കോച്ചുകളില്ല. എക്സ്പ്രസുകളിൽ റിസർവേഷൻ കോച്ചുകളുണ്ടാവും എക്സ്പ്രസ് ആക്കുന്ന പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രധാന തീവണ്ടികൾ • തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ (56603) • മംഗളൂരു-കോഴിക്കോട് പാസഞ്ചർ (56654) • കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ (56650/56651) • മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ (56324/56323) • മംഗളൂരു-ഗോവ പാസഞ്ചർ (56640/56641) • പാലക്കാട്-തിരുച്ചിറപ്പള്ളി പാസഞ്ചർ (56712/56713) • നിലമ്പൂർ-കോട്ടയം പാസഞ്ചർ (56363/56362) • നാഗർകോവിൽ-കോട്ടയം (56304) • ഗുരുവായൂർ-പുനലൂർ പാസഞ്ചർ (56365/56366) • പുനലൂർ-മധുര പാസഞ്ചർ (56700/56701) • പാലക്കാട്-തിരുച്ചെന്തൂര് (56769, 56770) content highlights:Passenger trains to become Express in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2BkqcBW
via IFTTT