Breaking

Friday, June 19, 2020

തിരിച്ചുവരവ് ഗംഭീരമാക്കി അസെന്‍സിയോ; ബെന്‍സേമയുടെ ഡബിളില്‍ റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വലൻസിയക്കെതിരേ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. വലൻസിയയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ ജയിച്ചുകയറിയത്. അവസാന 30 മിനിറ്റുകൽക്കുള്ളിലാണ് റയൽ വലൻസിയയുടെ വലയിൽ മൂന്നു ഗോളികൾ അടിച്ചുകയറ്റിയത്. കരീം ബെൻസേമ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ദീർഘനാളത്തെ പരിക്ക് മാറി തിരിച്ചെത്തിയ മാർക്കോ അസെൻസിയോ ഒരു ഗോളും ഒരു അസിസ്റ്റുമായി കളംനിറഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 61-ാം മിനിറ്റിലാണ് റയലിന്റെ ആദ്യ ഗോൾ വന്നത്. ഏദൻ ഹസാർഡിന്റെ പാസിൽ നിന്നാണ് ബെൻസേമ സ്കോർ ചെയ്തത്. പിന്നീട് 74-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി ആദ്യ മിനിറ്റിൽ തന്നെ അസെൻസിയോ സ്കോർ ചെയ്തു. 86-ാം മിനിറ്റിൽ അസെൻസിയോയുടെ പാസിൽ നിന്ന് ബെൻസേമ റയലിന്റെ ഗോൾ പട്ടിക തികച്ചു. ഇതോടെ 29 മത്സരങ്ങളിൽ നിന്ന് 62 പോയന്റുുമായി റയൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുമായുള്ള അകലം രണ്ടു പോയന്റാക്കി കുറച്ചു. പരിക്ക് കാരണം ദീർഘനാളായി പുറത്തിരുന്ന അസെൻസിയോ ഈ സീസണിൽ ആദ്യമായി പന്തു തട്ടിയത് ഈ മത്സരത്തിലായിരുന്നു. കഴിഞ്ഞ വർഷം ജൂലായിലാണ് താരത്തിന്റെ കാലിന് പരിക്കേൽക്കുന്നത്. ലീഗിലെ മറ്റൊരു മത്സരത്തിൽ അലാവസ് 2-0 ന് റയൽ സോസിഡാഡിനെ തോൽപ്പിച്ചു. Content Highlights: La Liga Karim Benzema Marco Asensio scored strikes Real Madrid to win over Valencia


from mathrubhumi.latestnews.rssfeed https://ift.tt/2YHDccA
via IFTTT