Breaking

Friday, June 19, 2020

മാസ്‌ക് ധരിച്ചില്ല: യാത്രക്കാരനെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പുറത്താക്കി

വാഷിങ്ങ്ടൺ: മാസ്ക്സ് ധരിക്കാത്തതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് യാത്രക്കാരനെ പുറത്താക്കി. കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ വിമാന കമ്പനിയുടെ പ്രോട്ടോക്കോൾ യാത്രക്കാരൻ പാലിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. ബ്രാൻഡൺ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്.അമേരിക്കൻ എയർലൈൻസ് പിന്നീട് ഇയാളെവിലക്കുകയും ചെയ്തു. ബ്രാൻഡൺ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്പനി ഇത് ശരിവെക്കുകയായിരുന്നു. I was just removed from my flight for not wearing a mask. 1st time this has happened. Not a federal law. @AmericanAir staff standing over me telling me it's THE LAW. So much for “please respect those who can not wear a mask”. When I pointed out this wasn't a law I was removed. — Brandon Straka (@BrandonStraka) June 17, 2020 ബുധനാഴ്ചയാണ് സംഭവം. ന്യൂയോർക്കിൽ നിന്ന്ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തിൽ കയറിയ യുവാവ് മാസ്ക് ധരിക്കാൻ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്ക് ധരിച്ചിരുന്നു. ഇതോടെ വിമാന ജീവനക്കാർ ഇദ്ദേഹത്തോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവം ശരിവെച്ചുകൊണ്ട് പിന്നീട് വിമാന കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ യാത്രക്കാരൻ തയ്യാറായില്ലെന്നും ജീവനക്കാരുടെ നിർദ്ദേശങ്ങൾ ചെവികൊണ്ടില്ലെന്നും അതിനാൽ ഇയാളെ വിമാനത്തിൽ നിന്നും വിലക്കുന്നുവെന്നുമായിരുന്നു വിമാന കമ്പനിയുടെ വിശദീകരണം. Content Highlight: American Airlines passenger removed for not wearing mask


from mathrubhumi.latestnews.rssfeed https://ift.tt/3fEJoJy
via IFTTT