കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ് തെളിവെടുപ്പിൽ കണ്ടെത്തി. പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പധികൃതർ. ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ട്. സുരേഷിന്റെ പക്കൽനിന്നാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാൾ മൂർഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പിൽ വ്യക്തമായി. സുരേഷ് മൂർഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിയുമായി വീണ്ടും തെളിവെടുത്തു. മൂർഖൻ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതൽ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചൽ റെയ്ഞ്ച് ഓഫീസർ ബി.ആർ.ജയൻ പറഞ്ഞു. Content Highlights:uthra snake bite murder case; accused suresh given snakes for drug addicts
from mathrubhumi.latestnews.rssfeed https://ift.tt/2NnvAHi
via
IFTTT