ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഹൈദർ അലി, ഷദാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ കോവിഡ് പോസിറ്റീവാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് പാക് ടീമിലെ താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച റാവൽപിണ്ടിയിൽവെച്ചാണ് ഇവർക്ക് കോവിഡ് പരിശോധന നടത്തിയത്. ഇവരിൽ ആരും തന്നെ രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും പി.സി.ബി അറിയിച്ചു. മൂവരോടും ഉടൻ സെൽഫ് ഐസൊലേഷനിൽ പോകാൻ ബോർഡ് നിർദേശിച്ചിട്ടുണ്ട്. നേരത്ത പാക് താരങ്ങളായ ഷാഹിദ് അഫ്രീദിക്കും തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫെ മൊർത്താസയ്ക്കും കോവിഡ് ബാധിച്ചിരുന്നു. Content Highlights: Pakistan cricketers Haider Ali, Shadab Khan and Haris Rauf test positive for Covid-19
from mathrubhumi.latestnews.rssfeed https://ift.tt/2zWfGjZ
via
IFTTT