ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ കൈകൂപ്പി താണുവണങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രം തീർത്തും വ്യാജമാണ്. ലളിതമായ ഫോട്ടോഷോപ്പ് എഡിറ്റിൽ സൃഷ്ടിച്ചത്. ഇന്ത്യ-ചൈന സേനകൾ തമ്മിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയുണ്ടായി. ചൈനയ്ക്ക് 20 ൽ താഴെ സൈനികരെ നഷ്ടമായിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ പുതിയ വെളിപ്പെടുത്തൽ. इस तस्वीर को मोदी जी ने यथार्थ कर दिया है।#ModiSurrendersToChina #ModiSurrendersGalwanValley pic.twitter.com/ISDZW80SnF — Devashish Jarariya (@jarariya91) June 20, 2020 രാഷ്ട്രീയമായ പരിഹാസങ്ങൾക്ക് വേണ്ടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രധാനമായും ട്വിറ്ററിൽ പ്രചരിക്കപ്പെടുന്നത്. പ്രധാനമന്ത്രി മോദി ഈ ചിത്രം യാഥാർത്ഥ്യമാക്കി എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസ് വക്താവ് ദേവാഷിഷ് ജരാരിയ ഈ ചിത്രം ട്വീറ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിലെടുത്ത ചിത്രങ്ങൾ ഒന്നിച്ചു ചേർത്തതാണ് പ്രചരിക്കുന്നത്. അതിൽ ഒന്ന് 2019 ൽ മാമല്ലപുത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിൻപിങും തമ്മിൽ കണ്ടുമുട്ടിയപ്പോഴെടുത്ത ഒരു ചിത്രമാണ്. വാർത്താ ഏജൻസിയായ പിടിഐയിലും വിവിധ മാധ്യമങ്ങളിലും ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംവദിക്കുന്നതിന്റെ ദൃശ്യമാണുള്ളത്. സുരക്ഷാ ജീവനക്കാരും ഇരുവർക്കൊപ്പമുണ്ട്. മറ്റൊരു ചിത്രം 2014 ൽ എടുത്തതാണ് കർണാടകയിലെ തുംകൂറിൽ ഒരു ഫുഡ്കോർട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ തുംകൂർ മേയർ ഗീത രുദ്രേഷിനെ അദ്ദേഹം അഭിവാദനം ചെയ്യുന്ന ചിത്രമാണത്. ഈ ചിത്രത്തിലെ മോദിയുടെ ഭാഗം മാത്രം മുറിച്ചെടുത്ത് ഷി ജിൻപിങിന്റെ ചിത്രത്തിൽ ചേർക്കുകയായിരുന്നു. തുംകൂർ മേയറുടെ കൂടെയുള്ള ചിത്രം മുമ്പും തെറ്റായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് ചെയർപേഴ്സൺ ഗൗതം അദാനിയുടെ ഭാര്യ പ്രിതി അദാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വണങ്ങുന്നു എന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്. Content Highlights:photo of PM narendra modi bowing To Xi Jinping Is fake
from mathrubhumi.latestnews.rssfeed https://ift.tt/3fUATu1
via
IFTTT