ന്യൂഡൽഹി: കൊറോണവൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11903 ആയി. 24 മണിക്കൂറിനിടെ 2003 മരണമാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാൻ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങൾ കൂട്ടിച്ചേർത്തതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ കണക്കിൽപ്പെടാതിരുന്ന 1328 മരണങ്ങളടക്കം ഇന്നലത്തെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലായി. 10974 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 354065 ആയി. ഇതിൽ 155227 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 186935 പേർ ഇതിനോടകം രോഗമുക്തി നേടുകയും ചെയ്തു. പുതുതായി രേഖപ്പെടുത്തിയ മരണങ്ങളടക്കം മഹാരാഷ്ട്രയിൽ കോവിഡ് മരണങ്ങൾ 5537 ആയി. 1133445 പേർക്ക് രോഗം സ്ഥിരീക്കുകയും ചെയ്തു. ഡൽഹിയിൽ 1837 മരണമാണ് ഉണ്ടായിട്ടുള്ളത്. 44688 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 24577 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1533 മരണവും 48019 രോഗികളുള്ള തമിഴ്നാട്ടിൽ 528 മരണവും റിപ്പോർട്ട് ചെയ്തു. Content Highlights:Coronavirus-2003 deaths and 10,974 new COVID19 cases in the last 24 hours
from mathrubhumi.latestnews.rssfeed https://ift.tt/3d9qzwi
via
IFTTT