Breaking

Wednesday, June 17, 2020

നമ്മുടെ സൈനികരെ കൊലപ്പെടുത്താന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു; ഉത്തരം പറയണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികരെങ്കിലും വീരമൃത്യു വരിച്ചതിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ്ഒളിക്കുന്നതെന്നും നമ്മുടെ സൈനികരെ കൊലപ്പെടുത്താൻചൈനക്ക്എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ചോദിച്ചു. എന്തുകൊണ്ടാണ്പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ്അദ്ദേഹം ഒളിക്കുന്നത്? എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയണം. നമ്മുടെ സൈനികരെ കൊല്ലാൻചൈന എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനക്കെങ്ങനെ ധൈര്യം വന്നു? രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. Why is the PM silent? Why is he hiding? Enough is enough. We need to know what has happened. How dare China kill our soldiers? How dare they take our land? — Rahul Gandhi (@RahulGandhi) June 17, 2020 Content Highlights:Why is PM silent-Rahul Gandhi questions Narendra Modi on violent border clash


from mathrubhumi.latestnews.rssfeed https://ift.tt/2ALKlAG
via IFTTT