Breaking

Tuesday, January 1, 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും നിയമിക്കാത്തതിനെതിരെ കന്യാസ്ത്രീകള്‍ നീണ്ടും സമരത്തിലേക്ക്

കൊച്ചി: ബിഷപ്പ് ഫ്രാഹ്‌കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നുവെന്ന് ആരോപിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകുന്നതു കാരണം കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ചിലരുടെ സര്‍ക്കാരിലുള്ള സ്വാധീനത്തിന്റെ ഫലമായാണ് ഇനിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്ന് കേസില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ ആരോപിക്കുന്നു.

കുറ്റപത്രം നവംബറില്‍ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയതായിരുന്നു. എന്നാലും ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി നവംബറില്‍ ജാമ്യം അനുവദിച്ചതോടു കൂടി കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലപാടു ചിലര്‍ എടുക്കുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നല്‍കിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. കന്യാസ്ത്രീ മാര്‍ തെരുവില്‍ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്. ഇനി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് അവരെ കുറ്റപത്രം കാണിച്ചതിനു ശേഷം മാത്രമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു. 

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയല്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. നിയമനം ഇനിയും വൈകിയാല്‍ വീണ്ടും സമരവുമായി തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു.

 


 



from Anweshanam | The Latest News From India http://bit.ly/2QdLbrJ
via IFTTT