Breaking

Tuesday, January 1, 2019

ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു 

മുംബൈ: വിഖ്യാത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു ഇദേഹം. 

ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നു. ഇതിനുശേഷമാണ് ടൊറന്റോയില്‍ വച്ച് മരണം സംഭവിക്കുന്നത്.

മുന്നൂറിലേറെ സിനിമകളില്‍ കാദര്‍ ഖാന്‍ അഭിനിച്ചിട്ടുണ്ട്.കോമഡി വേഷങ്ങളാണ് കൂടുതലായി ചെയ്തത്. വില്ലന്‍ വേഷവും അണിഞ്ഞിട്ടുണ്ട്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി. നിരവധി സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു. രാജേഷ് ഖന്ന നായകനായ ദാഗായിരുന്നു ആദ്യ ചിത്രം.

അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്.



from Anweshanam | The Latest News From India http://bit.ly/2TlyL30
via IFTTT