Breaking

Monday, December 3, 2018

കെ.സുരേന്ദ്രനെതിരെയുള്ള നടപടികള്‍ രാഷ്ട്രീയ ഗൂഢലോചനയെന്ന് ബി.ജെ.പി എംപിമാരുടെ സംഘം

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനേയും മറ്റു പാർട്ടി പ്രവർത്തകരേയും തടങ്കലിലാക്കിയിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘം. പൂജപ്പുര സെൻട്രൽ ജയിൽ സുരേന്ദ്രനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നും എംപിമാർ. വ്യാജമായി ഉണ്ടാക്കിയ കേസാണ് സുരേന്ദ്രന്റെ പേരിലുള്ളത്. സുരേന്ദ്രന് സ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നിയിച്ചുള്ള കേസുകളാണ് എടുത്തിട്ടുള്ളത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ശബ്ദമുയർത്തിയതിനാണ് നടപടിയെന്നും എംപിമാർ പറഞ്ഞു. ഇതിന്റെയടക്കം റിപ്പോർട്ട് അമിത് ഷായ്ക്ക സമർപ്പിക്കുമെന്നും ഇതിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും എംപിമാർക്കൊപ്പം സുരേന്ദ്രനെ ജയിലിൽ സന്ദർശിച്ചു. Content Highlights:Amit Shahs team visit k.surendran in poojappura central jail


from mathrubhumi.latestnews.rssfeed https://ift.tt/2ALSvFh
via IFTTT