Breaking

Monday, December 3, 2018

ആപ്പിള്‍ താഴേയ്ക്ക് ; വിപണിയില്‍ ഉയര്‍ന്ന് പൊങ്ങി മൈക്രോസോഫ്റ്റ്

ആപ്പിള്‍ വിപണിയില്‍ താഴേയ്ക്ക് ആയപ്പോള്‍ ഉയര്‍ന്ന് പൊങ്ങിയിരിക്കുന്നു മൈക്രോസോഫ്റ്റ്. ്ഒന്നുമില്ലായ്മയില്‍ നിന്നാണ് സ്റ്റീവ് ജോബ്‌സ് ആപ്പിളെന്ന സാമ്രാജ്യം സൃഷ്ടിച്ചത്. ടെക് ലോകത്ത് ആപ്പിളിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കാന്‍ മറ്റാര്‍ക്കും തന്നെ സാധിച്ചിട്ടില്ല.കൂമാത്രമല്ല,ഗൂഗിളില്‍ തുടങ്ങി മൈക്രോസോഫ്റ്റ് വരെ നിരവധി ടെക് കമ്പനികള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും ആപ്പിളിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല എന്നാല്‍, വിപണിയില്‍ ആപ്പിളിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല.കൂടാതെ,കഴിഞ്ഞ ദിവസം അമേരിക്കന്‍ ഓഹരി വിപണി വിഹിതത്തില്‍ ആപ്പിള്‍ മൈക്രോസോഫ്റ്റിനും താഴെ പോയി. മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ 0.6 ശതമാനം ഉയര്‍ന്ന് വിപണി മൂല്യം 828.1 ബില്യണ്‍ ഡോളറിലെത്തി. 

മൈക്രോസോഫ്റ്റിന്  ആപ്പിളുമായി താരത്മ്യം 1 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതും ആദ്യമായാണ് ആപ്പിളിന് വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായത്.പുതുതായി പുറത്തിറക്കിയ ഐഫോണ്‍ മോഡലുകള്‍ക്ക് സ്വീകാര്യത കുറഞ്ഞതാണ് ആപ്പിളിന്റെ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനെല്ലാം പുറമെ,ഐഫോണ്‍ XR, ഐഫോണ്‍, ഐഫോണ്‍ XS മാകസ് തുടങ്ങിയ മോഡലുകള്‍ക്കൊന്നും വിപണിയില്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായില്ല. ഇതിന് പുറമേ ഐഫോണ്‍ മോഡലുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുകയാണെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ആപ്പിളിന് തിരിച്ചടിയായി.
 



from Anweshanam | The Latest News From India https://ift.tt/2U8gyqW
via IFTTT