Breaking

Tuesday, October 26, 2021

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

പേരാവൂർ: കണ്ണൂരിൽ ആദിവാസി യുവതി പുഴയിൽ വീണ് മരിച്ചു. പേരാവൂർ ചെക്കേരിയിലെ തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് (26) മരിച്ചത്.ചെക്കേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടൻ പുഴയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയി വരുന്ന വഴി ചെമ്പുകാവ് വനത്തിനുള്ളിലെ പുഴയിൽ വീഴുകയായിരുന്നു. വള്ളിയാടൻ ചന്ദ്രന്റെയും ചെന്നപ്പോയിൽ ദേവികയുടെയും മകളാണ്. സഹോദരങ്ങൾ: ജിത്തു, ജയേഷ്. മൃതദേഹം തലശേരി ജനറൽ ആസ്പത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.


from mathrubhumi.latestnews.rssfeed https://ift.tt/3pPKACf
via IFTTT