തിരുവനന്തപുരം: സുഹൃത്തിനൊപ്പം ചേർന്ന് ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണവും പണവും തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ശ്രീകാര്യത്ത് ജോലിക്ക് നിന്ന വീട്ടിൽ മോഷണം നടത്തിയ വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മൻസിലിൽ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യൻകുന്ന് അജ്മൽ മൻസിലിൽ അൽഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീതനഗർ എസ്.എൻ.ആർ.എ.-2 അശ്വതി ഹൗസിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽനിന്നു വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് മോഷണം നടത്തിയത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉൾപ്പെടെ ഒൻപത് ഗ്രാം സ്വർണം മോഷ്ടിച്ചശേഷം കെ.എസ്.ആർ.ടി.സി. ബസിൽ കയറി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു. അവിടെത്തിയശേഷം അൽഫാസുമായി കാർ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം സ്വർണക്കടയിൽനിന്നു കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു. Content Highlights: lady and friend arrested for robbery
from mathrubhumi.latestnews.rssfeed https://ift.tt/3EgaT8l
via
IFTTT