റോം: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിനായി 2022 അവസാനത്തോടെ ഇന്ത്യ 500 കോടി കോവിഡ് വാക്സിൻ ഡോസുകൾ നിർമിച്ചുനൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച ജി-20 സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ ലോകത്തിനു നൽകിയ സംഭാവനകളും മോദി സമ്മേളനത്തിൽ എടുത്തു പറഞ്ഞു. ഇന്ത്യൻ നിർമിത കോവാക്സിന് ഇനിയും ലോകാരോഗ്യ സംഘടന അംഗീകാരം നൽകാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിന് അംഗീകാരം ലഭിച്ചാൽ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യക്കാകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:India to produce 500 crore Kovid vaccine dose says Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/3jTK56i
via
IFTTT