Breaking

Saturday, October 30, 2021

മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; കൂടുതല്‍ വെള്ളം പുറത്തേക്ക്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർകൂടി തുറന്നു. ഒൻപത് മണിയോടെയാണ് രണ്ടാം നമ്പർ ഷട്ടർ ഉയർത്തിയത്. 30 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. അണക്കെട്ടിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും ജലനിരപ്പ് കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് മൂന്നാമത്തെ ഷട്ടർ ഉയർത്തിയത്. ഇതോടെ മൂന്ന് ഷട്ടറുകളിലൂടെയാണ് നിലവിൽ വെള്ളം പുറത്തേക്ക് പോകുന്നത്. മൂന്നാമത്തെ ഷട്ടർ ഉയർത്തിയതോടെ സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മൂന്നുവർഷത്തിനുശേഷം ഇന്ന് രാവിലെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്. സ്പിൽവേയിലെ 3, 4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് രാവിലെ പുറത്തേക്ക് ഒഴുക്കിയത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ ഏഴുമുതൽ മൂന്നു സൈറണുകൾ മുഴക്കിയിരുന്നു. തുടർന്ന് 7.29-ന് മൂന്നാം നമ്പർ ഷട്ടറും 7.30-ന് നാലാം നമ്പർ ഷട്ടറും ഉയർത്തി. Content Highlights:Tamil Nadu opens third shutter of Mullaperiyar dam


from mathrubhumi.latestnews.rssfeed https://ift.tt/3blq9of
via IFTTT