തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ നടക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കോടതി ഇടപെടണം എന്ന അഭിപ്രായവും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. content highlights:new dam to be build in mullaperiyar- governor arif muhammed khan
from mathrubhumi.latestnews.rssfeed https://ift.tt/3pGP7qj
via
IFTTT